IndiaLatest

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം ഇനി പഞ്ചാബില്‍ പ്രവേശനം

“Manju”

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച്‌ പഞ്ചാബ്. തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ രണ്ട് ഡോസ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി പഞ്ചാബില്‍ പ്രവേശിക്കാനാകൂ എന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശില്‍ നിന്നും ജമ്മുവില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ കടത്തിവിടു. പഞ്ചാബില്‍ സ്‌കൂളുകളിലും കോളേജുകളിലും വാക്‌സിന്‍ സ്വീകരിച്ച അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. അതല്ലെങ്കില്‍ അടുത്തിടെ കോവിഡ് രോഗമുക്തി നേടിയവര്‍ക്കും സ്‌കൂളില്‍ പ്രവേശിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ പ്രത്യേക ക്യാമ്ബുകള്‍ ഒരുക്കുമെന്നും അദേഹം വ്യക്തമാക്കി. പഞ്ചാബില്‍ വെള്ളിയാഴ്ച 88 കോവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിനടുത്തായി.

Related Articles

Back to top button