IndiaLatest

എല്ലാ പൗരന്മാരെയും വികസന പദ്ധതികളില്‍ പങ്കാളികളാക്കും; പ്രധാനമന്ത്രി

“Manju”

ഡല്‍ഹി ;രാജ്യത്തെ എല്ലാ പൗരന്മാരെയും വികസന പദ്ധതികളില്‍ പങ്കാളികളാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേട്ടങ്ങള്‍ക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തില്‍ എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ എല്ലാ വിഭാ​ഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരന്‍ പോലും മാറ്റിനിര്‍ത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസം​ഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Back to top button