InternationalLatest

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യ ദിനാശംകള്‍ നേര്‍ന്ന് ജോ ബൈഡന്‍

“Manju”

വാഷിംഗ്ടണ്‍: 75-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ലോകത്തിന് പ്രചോദനമാകുന്നത് തുടരുകയെന്നും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് കാരണം തന്നെ അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

‘ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി. അന്ന് മുതല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുന്നു. നാല് ദശലക്ഷം ഇന്ത്യന്‍-അമേരിക്കന്‍ ജനങ്ങള്‍ ഉള്‍പ്പെടെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തി. ലോകത്തിന് പ്രചോദനമാകുന്ന ജനതയുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണം. മഹാത്മാ ഗാന്ധിയുടെ അഹിംസയുടെ സന്ദേശത്താല്‍ നയിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ’- അദ്ദേഹം പറഞ്ഞു.

Related Articles

Back to top button