KeralaLatestPathanamthitta

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

“Manju”

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.നാളെ പുലര്‍ച്ചെയാണ് നിറപുത്തരി ചടങ്ങ്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ക്ഷേത്രനട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നാളെ പുലര്‍ച്ചെ 5.55 നും 6.20 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജ. ഈ വട്ടം ശബരിമലയില്‍ തന്നെ കൃഷി ചെയ്ത കരനെല്‍ കറ്റകളാണ് നിറപുത്തരി ചടങ്ങിന് ഉപയോഗിക്കുക.
ഓണ്‍ലൈനായി ബുക്ക് ചെയ്ത 15,000 പേര്‍ക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്.16 മുതല്‍ 23 വരെ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടും. തീര്‍ത്ഥാടകര്‍ രണ്ട്ഡോസ് കൊറോണ വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.

Related Articles

Back to top button