IndiaLatest

നൂറാം സ്വാതന്ത്ര്യദിനത്തില്‍ ഊര്‍ജമേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തമാകും : പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ജി 20 രാജ്യങ്ങളില്‍ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറെടുക്കുന്ന ഏകരാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഊര്‍ജമേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ഗ്രീന്‍ ഹൈഡ്രജന്റെ കയറ്റുമതിയിലൂടെ രാജ്യത്തെ ഗ്രീന്‍ ഹൈഡ്രജന്റെ ആഗോള ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ദേശീയ ഹൈഡ്രജന്‍ പദ്ധതി (നാഷണല്‍ ഗ്രീന്‍ മിഷന്‍) ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു . “ഊര്‍ജ മാറ്റത്തിലേക്കുള്ള രാജ്യത്തിന്റെ യാത്ര ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകും. ഇന്ത്യ നിലവില്‍ ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തരല്ല. ഊര്‍ജ ഇറക്കുമതിക്കായി രാജ്യം പ്രതിവര്‍ഷം 12 ലക്ഷം കോടി രൂപ മുടക്കുന്നുണ്ട്. രാജ്യം 75-ാം സ്വാതന്ത്ര്യദിനത്തിലേക്കെത്തുന്ന വേളയില്‍ രാജ്യം ഊര്‍ജസ്വാതന്ത്ര്യം ഉറപ്പുവരുത്തണം”, പ്രധാനമന്ത്രി പറഞ്ഞു.

10 വര്‍ഷത്തിനകം 450 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം രാജ്യം ലക്ഷ്യം വയ്ക്കുന്നു. ഇതിനോടകം തന്നെ 100 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന ശേഷി കൈവരിച്ചുകഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ദേശീയ സുരക്ഷ പോലെ പാരിസ്ഥിതിക സുരക്ഷയ്ക്കും രാജ്യം തുല്യ പ്രാധാന്യം നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, മാലിന്യ പുനഃചംക്രമണം, ഓര്‍ഗാനിക് ഫാമിങ് മേഖലകളിലെല്ലാം രാജ്യം മുന്നേറുകയാണ്. കാര്‍ബണ്‍ പുറംതള്ളല്‍ 2030 ഓടെ ഇന്ത്യ പൂര്‍ണമായും അവസാനിപ്പിക്കും നമ്മുടെ ഇന്നത്തെ പ്രവൃത്തിയാണ് ഭാവിയെ നിര്‍ണയിക്കുക’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button