InternationalLatest

അഫ്ഗാനിൽ അഷറഫ്‌ ഗനി രാജിവെക്കും

“Manju”

കാബൂള്‍ : താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ കീഴടങ്ങനൊരുങ്ങി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. പ്രസിഡന്‍റ് അഷറഫ് ഗനി ഉടന്‍ രാജിവെക്കുമെന്നാണ് റിപ്പോർട്ടുകൾ. അധികാരം ഇടക്കാല ഗവണ്‍മെന്റിന് കൈമാറുമെന്നും അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്ക്വൽ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

താലിബാന് കമാൻഡർ മുല്ല അബ്ദുള് ഗനി ബറാദര് പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന. ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുന്നതുമായി സംബന്ധിച്ച്‌ താലിബാനും അഫ്ഗാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ പ്രവേശിച്ചതായി അഫ്ഗാന്‍ അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗാനി പ്രത്യേക യുഎസ് പ്രതിനിധി സല്‍മയ് ഖലീല്‍സാദിനോടും നാറ്റോ ഉദ്യോഗസ്ഥരുമായും അടിയന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. കാബൂളിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ റോയിട്ടേയ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നാല് ഭാഗത്തുനിന്നും നഗരത്തിലേക്ക് ഭീകരര്‍ പ്രവേശിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഔദ്യോഗിക സ്ഥിരീകരണം. കാര്യമായ ചെറുത്തുനിൽപ്പിന് മുതിരാതെ സുരക്ഷസേന പിന്മാറിയതാണ് അതിവേഗം കാബൂളിലെത്താന്‍ താലിബാനെ സഹായിച്ചത്. അതിനിടെ അഫ്ഗാനിലെ പ്രശ്നങ്ങള്‍ചര്‍ച്ചചെയ്യാന്‍ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി ഉടൻ യോഗം ചേരും. റഷ്യന് വിദേശകാര്യമന്ത്രി സമീർ കാബുലോവിനെ ഉദ്ധരിച്ച്‌ വാര്ത്താ ഏജന്സികളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.

Related Articles

Back to top button