InternationalLatest

കാബൂളില്‍ നിന്ന് ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു

“Manju”

കാബൂള്‍: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത് . ഭീകരരുടെ കൈകളിലകപ്പെടാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ് ഇന്ത്യ വിമാനം അയച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.43നു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 320 വിമാനത്തിന് കാബൂളില്‍ ആദ്യം ഇറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. തലസ്ഥാനമായ കാബൂളും പിടിച്ചടക്കി താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് എയര്‍ ഇന്ത്യ വിമാനത്തിന് വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞില്ല. ഉടനെ പൈലറ്റ് വിമാനത്തിന്റെ റഡാര്‍ ഓഫ് ചെയ്തു. ഒടുവില്‍ താലിബാന്റെ നിരീക്ഷണത്തില്‍ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ കാബൂള്‍ സമയം ഉച്ചയ്ക്ക് 1.45ന് സുരക്ഷിതമായി വിമാനം ഇറങ്ങുകയായിരുന്നു, .
കാണ്ഡഹാറിലെയും മസര്‍ ഇ-ഷെരിഫിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചു. ഇതോടെയാണ് കാബൂളില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യ തിരിച്ചുകൊണ്ടുവരുന്നത്.

Related Articles

Back to top button