IndiaLatest

10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടാബ്ലെറ്റുകള്‍ ; മുഖ്യമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടാബ്ലെറ്റുകള്‍ നല്‍കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠനസാമഗ്രഹികള്‍ ഇല്ലാതെ പ്രയാസം നേരിടുന്നത് ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കുട്ടികള്‍ക്കായി വാത്സല്യ യോജന പദ്ധതിയും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആരംഭിച്ചു. കോവിഡ് പകര്‍ച്ച വ്യാധിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പരിപാലിക്കുന്നതിനായാണ് വാത്സല്യ യോജന പദ്ധതി. പ്രതിമാസം കുട്ടികള്‍ക്ക് 3,000 രൂപ അലവന്‍സ് ലഭിക്കുന്നതാണ് പദ്ധതി. 21 വയസ്സ് വരെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button