KeralaLatestThiruvananthapuram

വോട്ടര്‍ ഐഡി കാര്‍ഡ് ഇനി മൊബൈലിലും

“Manju”

തിരുവനന്തപുരം :ഇനി കാത്തിരിക്കേണ്ട .വോട്ടര്‍ ഐഡി കാര്‍ഡ് ഇനി ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐ ഡി കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍,താലൂക്ക് ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത് ലെവല്‍ ഓഫീസര്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാര്‍ഡ് അനുവദിക്കുന്നത്. പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുകയാണ് ചെയ്തിരുന്നത്.എന്നാല്‍,ഇനി കാര്‍ഡ് അനുവദിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന https://www.nvsp.in/ kµÀin¨v E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ ചെയ്താല്‍ ഐ ഡി കാര്‍ഡ് നമുക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .അതില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ കാര്‍ഡ് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റു ചെയ്തോ അല്ലാതെയോ സൂക്ഷിക്കാം.അതെസമയം പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും.

Related Articles

Back to top button