IndiaLatest

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍; ഉദ്ധവ് താക്കറെ

“Manju”

ജയ്പൂര്‍: ജനങ്ങള്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡിനെതിരായ പോരാട്ടത്തെ സ്വാതന്ത്ര്യസമരവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാന്‍ ജനങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

‘ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ്. കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടാവില്ല. മരുന്നുകളും വാക്‌സിനുകളും ലഭ്യമാണെങ്കിലും ഓക്‌സിജന്‍ ലഭ്യതയില്‍ കുറവുണ്ട്’

കോവിഡ് എല്ലാവരെയും സ്വാതന്ത്ര്യത്തിനു മുമ്ബുള്ള ദിവസങ്ങളിലേക്ക് കൊണ്ടുപോയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നിശ്ചയദാര്‍ഢ്യത്തോടെ പോരാടുകയാണ്. പ്രതിരോധ കുത്തിവെപ്പ് ത്വരിതപ്പെടുത്തി. ഇന്നലെ മാത്രം 9.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എന്നാല്‍ ഭീഷണി അവസാനിക്കുന്നില്ല. മറ്റ് രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നു. ഭീഷണി നമ്മളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പകര്‍ച്ചവ്യാധികളില്‍ ജീവന്‍ നഷ്ടപ്പെട്ട കോവിഡ് പോരാളികള്‍ക്കും പൗരന്മാര്‍ക്കും അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

Related Articles

Back to top button