LatestThiruvananthapuram

‘ഓണത്തിന്  ഒരു മുറം  പച്ചക്കറി’  വിളവെടുപ്പ്  നടന്നു.

“Manju”

ശാന്തിഗിരി :  ശാന്തിഗിരി വാർഡിലെ ഒരു മുറം പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നടന്നു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലാവർക്കും  വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ  കേരള സർക്കാർ പഞ്ചായത്തുതലത്തിൽ നടത്തുന്ന കൃഷിയുടെ ഭാഗമായാണിത്.   ശാന്തിഗിരി വാർഡിൽ നടത്തിയ ഒരുമുറം പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം  ജില്ലാപഞ്ചായത്തു  മെമ്പർ കെ. ഷീലാകുമാരി നിർവഹിച്ചു.  ഓണത്തിന് വിഷരഹിത പച്ചക്കറി കൃഷി ചെയ്ത് വിജയകരമാക്കിയ എല്ലാ അയൽക്കൂട്ട അംഗങ്ങളേയും  കർഷകരേയുംചടങ്ങിൽ അനുമോദിച്ചു.

ശാന്തിഗിരി വാർഡ് മെമ്പർ ആർ. സഹീറത്തു ബീവി അധ്യക്ഷത വഹിച്ചു.    ശാന്തിഗിരി വാർഡ് സേവാ കേന്ദ്രത്തിൽ നടന്ന വിളവെടുപ്പ് ഉദ്ഘാടന മീറ്റിംഗിന് അയൽകൂട്ടം ADS സ്വാഗതം  ആശംസിച്ചു. മാണിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി  എം.പി. പ്രമോദ്, ആശാവർക്കർ  മല്ലിക എന്നിവർ ആശംസകളർപ്പിച്ച യോഗത്തിന്  ശാന്തിഗിരി RRT  അംഗം പ്രസാദ്  എം. കാശിനാഥ്  നന്ദി പ്രകാശിപ്പിച്ചു. കോവിഡ് മാനദണ്ഡ പ്രകാരമാണ് ചടങ്ങുകൾ നടന്നത്.

Related Articles

Back to top button