IndiaLatest

ഓണത്തിന് മറ്റ് പെന്‍ഷനില്ലാത്തവര്‍ക്ക് കൈത്താങ്ങുമായി സർക്കാർ

“Manju”

തിരുവനന്തപുരം :സംസ്ഥാനത്തു യാതൊരു വിധ പെന്‍ഷനും ഇല്ലാത്തവര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുമ്ബായി വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള പ്രത്യേക നിര്‍ദേശം സഹകരണ സംഘങ്ങള്‍ക്ക് നല്‍കി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നല്‍കി.
ഈ പദ്ധതി വഴി സംസ്ഥാനത്ത് 14,78,236 കൂടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. ബിപില്‍ പട്ടികയിലും അന്ത്യോദയ അന്നയോജന പദ്ധതിയിലും ഉള്‍പ്പെട്ടവര്‍ക്കാണ് ആയിരം രൂപ വീതം ലഭിക്കുന്നത്. പദ്ധതിക്കായി 147,82,36,000 രൂപ വകയിരുത്തിട്ടുണ്ട്. ഇതിനായുള്ള പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനം തിരിച്ച്‌ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് എത്രയും വേഗം തന്നെ കൈമാറും. ആധാര്‍ കാര്‍ഡോ, മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കിയാല്‍ മാത്രമേ സഹായം ലഭിക്കൂ.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാല് ച്ചുകൊണ്ടായിരിക്കണം സഹകരണ സംഘങ്ങള്‍ സഹായ വിതരണം നടത്തേണ്ടത്. അതിനയുള്ള മുന്‍കരുതല്‍ എടുക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നടത്തുന്നതിനായുള്ള മോണിട്ടറിംഗ് സംവിധാനം ഈ പദ്ധതിയിലും ഉപയോഗിക്കും. ഇതിനായി അഡീഷണല്‍ രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ സെല്‍ രൂപീകരിക്കുകയും ഓരോ ജില്ലയുടെ ചുമതല ഓരോ ഉദ്യോഗസ്ഥനു വീതം നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം തന്നെ സഹായം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുമ്ബോള്‍ നല്‍കുന്ന ഇന്‍സെന്റീവ് നല്‍കാനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button