KeralaLatest

നീന്തല്‍താരം സജന്‍ പ്രകാശിന് ഇന്ന് സംസ്ഥാനത്ത് സ്വീകരണം

“Manju”

നീന്തല്‍താരം സജന്‍ പ്രകാശിന് ഇന്ന് സംസ്ഥാനത്ത് സ്വീകരണമൊരുക്കും. ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്ന സജന്‍ പ്രകാശിന് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന സജന്‍ പ്രകാശിനെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയും പോലീസ് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കുകയും ചെയ്യും. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കൂടിയാണ് സജന്‍ പ്രകാശ്.

ഇന്ന് ഉച്ചയോടെയാണ് സജന്‍ പ്രകാശ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. പോലീസ് ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ വച്ച്‌ സജന്‍ പ്രകാശിന് ഉപഹാരങ്ങള്‍ നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button