KeralaLatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിന് പുതിയ മുഖം

“Manju”

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി വിമാനങ്ങള്‍ ഇറക്കുമ്പോഴുള്ള കാഴ്‌ചക്കുറവ് പ്രശ്‌നമാകില്ല. റണ്‍വേയുടെ വശങ്ങളില്‍ കൂടുതല്‍ അപ്രോച്ച്‌ ലൈറ്റുകള്‍ സ്ഥാപിച്ചതോടെയാണ് മാറ്റം ഉണ്ടയത് . മോശം കാലാവസ്ഥയാണെങ്കില്‍ കൂടി വിമാനങ്ങള്‍ ഇറങ്ങുമ്പോള്‍ റണ്‍വേ വ്യക്തമായി കാണാന്‍ സാധിക്കുന്നില്ല എന്ന പരാതിക്കും ഇതോടെ മോക്ഷമായി.

റണ്‍വേയില്‍ അപ്രോച്ച്‌ ലൈറ്റുകള്‍ സ്ഥാപിക്കാനായി 5.83 കോടിരൂപായാണ് വിമാനത്താവള അധികൃതര്‍ ചെലവിട്ടത്. ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ചാലുടന്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങും. റണ്‍വേയ്ക്ക് അകത്തും പുറത്തുമായാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

റണ്‍വേയിലെ ലൈറ്റിംഗ് സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. റണ്‍വേയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വ്യക്തമായി കാണാനാവുന്ന തരത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം ഒക്ടോബറില്‍ അദാനി ഗ്രൂപ്പ് ഏറ്രെടുക്കും. അടുത്ത 50 വര്‍ഷത്തേക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള ധാരണാപത്രം ജനുവരിയില്‍ എയര്‍പോര്‍ട്ട് അതോറിട്ടി ഒാഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു.

Related Articles

Back to top button