IndiaLatest

പാകിസ്താനില്‍ നിന്നുള്ള സിന്ധി വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി

“Manju”

ഇന്‍ഡോര്‍: പാകിസ്താനില്‍ നിന്നുള്ള 75 സിന്ധി വംശജര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പാകിസ്താനില്‍ നിന്നും കടുത്ത അവഗണനയും ന്യൂനപക്ഷമെന്ന നിലയില്‍ കൊടിയ പീഡനവും അനുഭവിച്ച സമൂഹമാണ് ഇന്ത്യയില്‍ അഭയം പ്രാപിച്ചത്.

മുപ്പതു വര്‍ഷത്തോളമായി ഇന്ത്യയില്‍ അഭയം പ്രാപിച്ചവരാണ് കൂടുതല്‍ പേരും. പൗരത്വം ലഭിച്ചവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു. പാകിസ്താനില്‍ നിത്യദുരിതമാണ് തങ്ങള്‍ അനുഭവിച്ചത്. ന്യൂനപക്ഷങ്ങളെന്ന നിലയില്‍ യാതൊരു ആനുകൂല്യവും പാകിസ്താന്‍ നല്‍കിയിരുന്നില്ല. സിന്ധികളെ ഏറ്റെടുക്കാന്‍ തയ്യാറായതിന് ഇന്ത്യന്‍ സര്‍ക്കാറിന് പ്രതിനിധികള്‍ നന്ദി അറിയിച്ചു.

മദ്ധ്യപ്രദേശില്‍ അഭയാര്‍ത്ഥികളായി താമസിച്ചിരുന്നവര്‍ക്കാണ് പൗരത്വം ലഭിച്ചത്. ബി.ജെ.പി എം.പി ശങ്കര്‍ ലാല്‍വാനി, മുന്‍ എം.എല്‍.എ ജിത്തു ജിരാതി, ജില്ലാ കളക്ടര്‍ മനീഷ് സിംഗ് എന്നിവരാണ് സിന്ധി സമൂഹത്തിന് പൗരത്വ രേഖകള്‍ കൈമാറിയത്.

Related Articles

Back to top button