InternationalLatest

‘താലിബാന് മുന്നില്‍ തലകുനിക്കില്ല, പോരാടും’ ;അമറുള‌ള സലേഹ്

“Manju”

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പോയ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുടെ അസാന്നിദ്ധ്യത്തില്‍ താനാണ് രാജ്യത്തെ പ്രസിഡന്റെന്ന് വാദവുമായി അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള‌ള സലേഹ്. ഘനി പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു സലേഹ്.

തന്നെ കേട്ടിരുന്ന ദശലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാരെ നിരാശരാക്കില്ലെന്നും ഭരണഘടനയനുസരിച്ച് താനാണ് ഇടക്കാല പ്രസിഡന്റെന്നും സലേഹ് അവകാശപ്പെട്ടു. താലിബാന് മുന്നില്‍കീഴടങ്ങില്ലെന്നും അവരോട് തലകുനിക്കില്ലെന്നും സലേഹ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ താലിബാനെതിരെ പോരാടി മരണമടഞ്ഞ അഹ്‌മെദ് ഷാ മസൂദിന്റെ മകനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

താലിബാനെതിരെ പോരാടാന്‍ ഇരുവരും ഒന്നിച്ചതായാണ് കരുതപ്പെടുന്നത്. 90കളില്‍ താലിബാന്റെ ശക്തമായ തേര്‍വാഴ്‌ച സമയത്തും താഴ്‌വര പിടിച്ചടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മസൂദിന് കീഴില്‍ ഗറില്ല പോരാളിയായാണ് തൊണ്ണൂറുകളില്‍ സലേഹ് താലിബാനെതിരെ പോരാട്ടം തുടങ്ങിയത്. മുന്‍ സര്‍ക്കാരിന് സ്വാധീനമുള‌ള പഞ്ച്ഷീര്‍ താഴ്‌വരയിവാണ് അമറുള‌ള സലേഹ് ഉള‌ളതെന്ന് കരുതുന്നു. താലിബാന്റെ നിരവധി വധശ്രമങ്ങള്‍ സലേഹ്ക്കെതിരെ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്‌തംബറില്‍ അദ്ദേഹത്തിനെതിരെ നടന്ന വധശ്രമത്തില്‍ പത്ത്പേരാണ് മരിച്ചത്. അന്ന് സലേഹ് പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Back to top button