IndiaInternationalLatest

സുഡോക്കു ജനപ്രിയമാക്കിയ മക്കി കാജി അന്തരിച്ചു

“Manju”

സുഡോക്കു ജനപ്രിയമാക്കിയ മക്കി കാജി അന്തരിച്ചു | Father of Sudoku| Sudoku  Game

ടോക്കിയോ: സുഡോക്കു സംഖ്യാ വിനോദത്തെ ജനപ്രിയമാക്കിയ ജപ്പാനിലെ പ്രസാധകൻ മക്കി കാജി(69) അന്തരിച്ചു. കാൻസർ രോഗബാധിതനായിരുന്നു. 1 മുതൽ 9 വരെയുള്ള അക്കങ്ങൾ ഉപയോഗിച്ചാണ് സുഡോക്കു കളിക്കുന്നത്. ലോകത്തെ പ്രശസ്തമായ സംഖ്യാവിനോദങ്ങളിൽ ഒന്നായിരുന്നു ഇത്.
സമസ്യയുടെ കരടുരൂപം ഗണിതശാസ്ത്രജ്ഞനായ ലിയനാഡ് ഓയിലർ 18ാം നൂറ്റാണ്ടിൽ കണ്ടെത്തിയിരുന്നു. 1979ൽ അമേരിക്കൻ ആർക്കിടെക്റ്റായ ഹാവഡ് ഗാൺസ് ആധുനിക സുഡോകു വികസിപ്പിച്ചു. എന്നാൽ ഇതിനെ ലളിതമാക്കി പ്രചരിപ്പിച്ചത് കാജിയാണ്. സുഡോക്കു എന്ന പേരും ഇതിന് നൽകിയത് കാജിയാണ്.
കാജി പ്രസിദ്ധികരണം തുടങ്ങിയ നികോലി മാസികയിൽ 1984ലാണ് സുഡോകു തുടങ്ങിയത്. യൂറോപ്പിലേയും ഏഷ്യയിലേയും രാജ്യങ്ങൾ ഈ വിനോദം ഏറ്റെടുത്തു. സുഡോക്കുവിന്റെ പ്രചരണാർത്ഥം കാജി മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിക്കുകയും ചാമ്പ്യൻഷിപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് 100 രാജ്യങ്ങളിലായി ഏകദേശം 20 കോടി സുഡോകു ആരാധകരുണ്ടെന്നാണ് കണക്ക്.

Related Articles

Back to top button