IndiaLatest

പാരാലിംപിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ആശംസയുമായി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ താരങ്ങള്‍ ജേതാക്കളും റോള്‍ മോഡലുകളുമാണെന്നു പ്രധാനമന്ത്രി ആശംസിച്ചു. 2016 റിയോ ഗെയിംസിലെ സ്വര്‍ണജേതാക്കളായ ദേവേന്ദ്ര ഝജാരിയ, മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ ഉള്‍പ്പെടെ 10 അത്‌ലീറ്റുകളും കുടുംബാംഗങ്ങളും പരിശീലകരുമായിട്ടായിരുന്നു മോദിയുടെ വെര്‍ച്വല്‍ കൂടിക്കാഴ്ച.
ഭിന്നശേഷിക്കാരുടെ ഒളിംപിക്സായ പാരാലിംപിക്സ് ടോക്കിയോയില്‍ 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും. 54 അംഗ സംഘമാണ് പങ്കെടുക്കുന്നത്.

Related Articles

Back to top button