IndiaLatest

കുട്ടികളുടെ വാക്സിന്‍: പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തില്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തില്‍ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോടെ തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്സിന്റെ 3ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ജനുവരിയിലാണ് രാജ്യത്ത് കോവാക്സിന് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അനുമതി നല്‍കിയത്. നിലവില്‍ കുട്ടികളില്‍ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്സിന്‍ സൈഡസ് കാഡിലയാണ്.സൈഡസ് കാഡിലയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അനുമതി ലഭിക്കുകയാണെങ്കില്‍ ഇതും കുട്ടികളില്‍ ഉപയോഗിക്കാമെന്ന് പ്രിയ പറഞ്ഞു.

നിലവില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കുന്നതിനോട് ഡബ്ല്യു.എച്ച്‌.ഒ താല്‍പര്യം കാണിക്കുന്നില്ല. വരുമാനം കുറഞ്ഞ ചില രാജ്യങ്ങള്‍ വാക്സിനേഷനില്‍ പിന്നിലെത്തുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഭാവിയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉറപ്പായിട്ടും വരുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ പങ്കുവച്ചു.

ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്സിനുകള്‍ രണ്ട് ഡോസായി നല്‍കിയ സാംപിളുകള്‍ എന്‍.ഐ.വി പരിശോധിച്ചു. സാമ്പിളുകള്‍ പരിശോധിച്ചതില്‍ യാതൊരു പാര്‍ശ്വ ഫലവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും വാക്സിന്‍ സ്വീകരിച്ചവര്‍ സുരക്ഷിതരാണെന്നും പ്രിയ എബ്രഹാം കൂട്ടിച്ചേര്‍ത്തു. വാക്സിന്‍ കൊറോണ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാകുന്നുണ്ടെന്നും വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകാതിരിക്കാന്‍ വാക്സിന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു.

Related Articles

Back to top button