IndiaLatest

അഫ്ഗാനിസ്ഥാനിലുളള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം കൂടി ഇന്ത്യ കാബൂളില്‍ എത്തിച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ച്‌ ഇനി കുടുങ്ങികിടക്കുന്നവരുടെ കാര്യം ആലോചിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിമാനങ്ങളോട് തയ്യാറായി നില്‍ക്കാന്‍ നിര്‍ദ്ദേശം നല്കി. യാത്രാവിമാനങ്ങള്‍ക്കും വൈകാതെ അനുമതി കിട്ടും എന്നാണ് സൂചന.

ജമ്മുകശ്മീരിലെ ഭീകര സംഘടനകള്‍ പുതിയ സാഹചര്യം മുതലാക്കാതിരിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്. ചൈനയും യൂറോപ്പ്യന്‍ യൂണിയനും റഷ്യയും ഇറാനുമുമൊക്കെ താലിബാനോട് മൃദുനിലപാടാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ നയം തീരുമാനിക്കാന്‍ തിടുക്കം വേണ്ടെന്ന് സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി തീരുമാനിച്ചിരുന്നു.

Related Articles

Back to top button