IndiaLatest

രാജ്യത്ത് ഡീസല്‍ വില വീണ്ടും കുറഞ്ഞു

“Manju”

ന്യൂഡല്‍ഹി; രാജ്യത്ത് ഡീസല്‍ വില വീണ്ടും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡീസലിന് 22 പൈസയാണ് കുറഞ്ഞത്.

അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 101.84 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസല്‍ ഇരുപത് പൈസ കുറഞ്ഞ് ലിറ്ററിന് 89.47 രൂപയായി. ഇന്നലെ 89.67 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന് വില.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപയും ഡീസല്‍ ലിറ്ററിന് 97.04 രൂപയുമാണ് വില. ഇന്നലെ ലിറ്ററിന് 97.24 രൂപയായിരുന്നു ഡീസലിന് വില. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ധനവില.

Related Articles

Back to top button