IndiaLatest

സ്ക്രാപ്പിംങ് സെന്ററുകളുമായി ടാറ്റ മോട്ടോഴ്സ്

“Manju”

ഗുജറാത്ത് ; ഇന്ത്യയുടെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്, വാഹനം പൊളിക്കുന്നതിനായി സ്ക്രാപ്പിംങ് സെന്ററുമായി രംഗത്തെത്തിയിരിക്കുകയാണ്. ഗുജറാത്തിലാണ് ടാറ്റയുടെ വാഹന പൊളിക്കല്‍ കേന്ദ്രം ആരംഭിക്കുകയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രജിസ്ട്രേഡ് വെഹിക്കിള്‍ സ്ക്രാപ്പിങ്ങ് ഫെസിലിറ്റി (ആര്‍.വി.എസ്.എഫ്) ആരംഭിക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാരിന്റെ തുറമുഖ ഗതാഗത വകുപ്പുമായി ടാറ്റ മോട്ടോഴ്സ് കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി നടന്ന നിക്ഷേപക സംഗമത്തിലാണ് ടാറ്റ മോട്ടോഴ്സ് ഗുജറാത്ത് സര്‍ക്കാരുമായി ധാരണയിലെത്തിയതെന്നാണ് വിവരം. അഹമ്മദാബാദിലായിരിക്കും കേന്ദ്രം ആരംഭിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ചരിത്ര പ്രാധാന്യമുള്ളതാണന്നും, ഇതുവഴി നിരത്തുകളില്‍ വൃത്തിയുള്ളതും സുരക്ഷിതവുമായി വാഹനങ്ങള്‍ എത്താന്‍ കാരണമാകുമെന്നും, വാഹന സ്ക്രാപ്പിങ്ങില്‍ സര്‍ക്കാരുമായി പങ്കാളിത്തം ഉറപ്പിക്കുന്നതിലൂടെ ചരിത്രപരമായ നടപടിയാണന്നതിന്റെ അടിസ്ഥാനത്തിലാണ് ടാറ്റ മോട്ടോഴ്സിന്റെ പുതിയ തീരുമാനം. ഉത്തരവാദിത്വമുള്ള വാഹന നിര്‍മാതാക്കള്‍ എന്നി നിലയില്‍ മികച്ച വാഹനങ്ങളെത്തിക്കാന്‍ ടാറ്റ പ്രതിജ്ഞബദ്ധമാണെന്നും കമ്പനി അഭിപ്രായപ്പെട്ടിരിക്കുകയാണ്.

Related Articles

Back to top button