KeralaLatestPathanamthitta

ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളി ഇത്തവണയുമില്ല

“Manju”

പത്തനംതിട്ട: ഇത്തവണയും ആറന്മുളയില്‍ ഉതൃട്ടാതി വള്ളംകളിയില്ല. ആറന്മുളയിലെ ചടങ്ങുകള്‍ക്ക് 12 പള്ളിയോടങ്ങള്‍ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും ഒരു പള്ളിയോടം മതിയെന്ന നിര്‍ദേശം വന്നെങ്കിലും പിന്നീട് തിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആദ്യര്‍ത്ഥനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് രാത്രിയോടെ ഓണ വിഭവങ്ങളുമായി തിരുവോണത്തോണി അറന്‍മുളയിലേക്ക് പുറപ്പെടും. തിരുവോണത്തോണിക്ക് അകമ്പടിയേകാനും ഉത്രട്ടാതി ജലമേളക്കും അഷ്ടമി രോഹിണി വളളസദ്യക്കും 3 പളളിയോടങ്ങള്‍ എന്ന തീരുമാനത്തില്‍ മാറ്റമില്ല. നിലവില്‍ കീഴവന്‍ മഴി, മാരാമണ്‍, കോഴഞ്ചേരി പള്ളിയോടങ്ങളെയാണ് ചടങ്ങുള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പളളിയോടങ്ങളിലെ തുഴച്ചില്‍ ക്കാരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. 40 തുഴച്ചില്‍ക്കാരാണ് ഇത്തവണ ഒരു പള്ളിയോടത്തിലുണ്ടാവുക.

Related Articles

Back to top button