EnglishIndia

സൈഡസ് കാഡിലയുടെ വാക്‌സിന് അംഗീകാരം

“Manju”

ഡല്‍ഹി ;സൈഡസ് കാഡിലയുടെ കൊവിഡിനെതിരെയുള്ള വാക്‌സിന് അംഗീകാരം. മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി അനുമതി നല്‍കിയത്.

സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രകടമാക്കിയിട്ടുളളത്. മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

അതേസമയം സൈഡസ് കാഡില കൊവിഡ് വാക്സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത് രാജ്യത്തിന്റെ സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ്​ ഡി’ക്കാണ് ​ശിപാര്‍ശ ലഭിച്ചത്​. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞന്‍മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Related Articles

Back to top button