KeralaLatestThiruvananthapuram

കരൂർ ശശി അനുസ്മരണ യോഗം

“Manju”

പോത്തന്‍കോട്: പ്രശസ്ത കവിയും നോവലിസ്റ്റും നിരൂപകനും പത്രപ്രവർത്തകനുമായ കരൂർ ശശിയുടെ നിര്യാണത്തെ തുടർന്ന് പോത്തൻകോട് എക്സൽ-നന്മ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടന്നു. കവയിത്രിയും പ്രഭാഷകയുമായ വി.എസ്.ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. മൂർച്ചയുള്ള തൂലികയാൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ അപചയങ്ങൾക്കെതിരെ പ്രതികരിച്ച എഴുത്തുകാരനായിരുന്നു കരൂർ ശശിയെന്ന് വി.എസ്.ബിന്ദു അഭിപ്രായപ്പെട്ടു. കരൂർ ശശിയുടെ അക്ഷരങ്ങളുടെ തീക്ഷ്ണത സാംസ്കാരിക നായകൻമാർക്ക് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കിയിരുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജയൻ പോത്തൻകോട് പറഞ്ഞു. യുവ കവികളായ സിദ്ദിഖ് സുബൈർ, പണിമൂല അജിത്, പോത്തൻകോട് പ്രസ് ക്ലബ് രക്ഷാധികാരി ബി.എസ്. ഇന്ദ്രൻ, ജയൻസ് എക്സൽ കോളേജ് പ്രിൻസിപ്പൽ ബി. ജയകുമാർ അധ്യാപകരായ കെ.ആർ. പിള്ള, സൂരജ് പ്രകാശ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button