Latest

യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

“Manju”

യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു. 89 വയസായിരുന്നു. മുന്‍ രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു. രക്തത്തിലെ അണുബാധയെയും ഓര്‍മക്കുറവിനെയും തുടര്‍ന്ന് ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു.

ബിജെപിയുടെ മുതിര്‍ന്ന നേതാവായ കല്യാണ്‍ സിങ് ഉത്തര്‍പ്രദേശിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ്. രണ്ടുതവണ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 1991 ജൂണ്‍ മുതല്‍ 1992 ഡിസംബര്‍ വരെയും സെപ്റ്റംബര്‍ 1997 മുതല്‍ നവംബര്‍ 1999 വരെയും. 1992 ഡിസംബര്‍ 6 ന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു.

Related Articles

Back to top button