KeralaLatestThiruvananthapuram

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

“Manju”

തിരുവനന്തപുരം സിറ്റി ഏരിയയിൽ നിന്നും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ 22.08.2021 (ഞായറാഴ്ച) രാവിലെ 10 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍ ശാസ്തമംഗലത്തു വച്ച് ആദരിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ജനറൽ കൺവീനർ ശ്രീ. മുരുകന്റെ അധ്യക്ഷതയിൽ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ കെ മധുപാൽ വിജയികൾക്ക് ക്യാഷ് അവാർഡും പുരസ്കാരവും നൽകി.

ജനസ്തുതി. എച്ച് (10th ICSE), സൽപ്രിയൻ.എസ്.എം (10th CBSE), ശാന്തിപ്രിയ. ടി.എസ് (10th CBSE) എന്നീ വിദ്യാർത്ഥികളാണ് പ്രോത്സാഹനം ഏറ്റുവാങ്ങിയത്.

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം സിറ്റി ഏരിയ കൺവീനർ ശ്രീ. ശിവൻ ജി നായർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. രക്ഷാകർത്താക്കളും, ആദരവ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികളും സംസാരിച്ചു. ഷിനു എസ്. (കൺവീനർ ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മറ്റി) കൃതജ്ഞത അർപ്പിച്ചു.

Related Articles

Back to top button