KeralaLatestThiruvananthapuram

ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു.

“Manju”

 

ചെമ്പഴന്തി : ശ്രീനാരായണ ഗുരുവിന്റെ 167-ാംമത് ജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ചെമ്പഴന്തി ഗുരുകുലത്തിൽ ആഘോഷിച്ചു. ജയന്തി ആഘോഷങ്ങൾ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. വൈകുന്നേരം ഗുരുദേവൻ യാത്രയ്ക്കുപയോഗിച്ചിരുന്ന റിക്ഷയുടെ മാതൃകയും വഹിച്ചുകൊണ്ട് വയൽവാരം വീട് പ്രദക്ഷിണം ചെയതുളള പ്രതീകാത്മക ഘോഷയാത്രയുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ശിവഗിരിയിലെ സ്വാമി സൂഷ്മാനന്ദ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് കാലമായതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് പൂജയ്ക്ക് പ്രാമുഖ്യം നൽകിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. അന്നദാനം, കലാപരിപാടികൾ, ജയന്തി ആഘോഷ സമ്മേളനങ്ങൾ എന്നിവ ഒഴിവാക്കി. രാവിലെ 6 ന് വിശേഷാൽ പൂജയും 11 ന് വിശേഷാൽ ഗുരുപൂജയും നടന്നു. തിരുവോണ ദിവസം സ്വാമി ശുഭാംഗാദനന്ദ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

Related Articles

Back to top button