IdukkiLatest

ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

“Manju”

ഇടുക്കി ശാന്തൻപാറയിൽ നിയന്ത്രണം വിട്ട ഓട്ടോ ഓടയിലേക്ക് മറിഞ്ഞു; ഡ്രൈവർ  മരിച്ചു
അടിമാലി:പൂപ്പാറയില്‍ ഓട്ടാേ മറിഞ്ഞ് ഡ്രെെവര്‍ മരിച്ചു.ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് സ്വദേശി ജെ.സെല്‍വ (20) ആണ് മരിച്ചത്.പൂപ്പാറ പെട്രോള്‍ പമ്ബിന് സമീപം സെല്‍വ ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം.
തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിയോട് കൂടിയാണ് അപകടം.പച്ചക്കറികള്‍ വാങ്ങുന്നതിനായി പൂപ്പാറയിലേക്ക് വരുന്നതിനിടയിലാണ് അപകടം ഉണ്ടായത് പൂപ്പാറ പമ്ബിന് സമീപം എത്തിയപ്പോള്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ഓട്ടോ സമീപത്തെ ഓടയിലേക്ക് പതിക്കുകയായിരുന്നു.സമീപത്ത് ഉണ്ടായിരുന്നവര്‍ പെട്ടന്ന് തന്നെ രക്ഷാപ്രവര്‍ത്തങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷ് മാടസ്വാമി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു പന്നിയാര്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ യേശുരാജു,ലത ദമ്ബതികളുടെ മൂത്ത മകനാണ് സെല്‍വ.ശാന്തന്‍പാറ പൊലീസ്മേല്‍നടപടികള്‍ സ്വികരിച്ചു അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

Related Articles

Back to top button