InternationalLatest

അഫ്​ഗാന്‍ പ്രതിസന്ധി: മോദി പുടിനുമായി ചര്‍ച്ച നടത്തി

“Manju”

അഫ്​ഗാൻ പ്രതിസന്ധി: മോദി പുടിനുമായി ചർച്ച നടത്തി | Afghan crisis: Modi  holds talks with Putin | Madhyamam
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാഡമീര്‍ പുടിനുമായി ചര്‍ച്ച നടത്തി. അഫ്​ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന്​ ഉടലെടുത്ത പ്രതിസന്ധിയായിരുന്നു പ്രധാന ചര്‍ച്ച വിഷയം. ഇരു രാഷ്​ട്രനേതാക്കളും 45 മിനിറ്റോളം സംസാരിച്ചു.
അഫ്​ഗാനിസ്​താനില്‍ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്‌​ ഇരുവരും സംസാരിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. അഫ്​ഗാനില്‍ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കുന്നതിനാണ്​ ഇ​പ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഇരു നേതാക്കളും പറഞ്ഞതായും പ്രധാനമന്ത്രിയുടെ ഓഫീസ്​ പുറത്തിറക്കിയ പ്രസ്​താവനയില്‍ വ്യക്​തമാക്കി.
യു.കെ കാലാവസ്ഥ കോണ്‍ഫറന്‍സ്​, യു.എന്‍ സുരക്ഷാസമിതി എന്നിവിടങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടും ഇരു രാഷ്​ട്രതലവന്‍മാരും ചര്‍ച്ച ചെയ്​തു. നേരത്തെ ജര്‍മ്മന്‍ ചാന്‍സിലറുമായും പ്രധാനമന്ത്രി ടെലി​ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

Related Articles

Back to top button