LatestMalappuram

വീട്ടുമുറ്റത്ത് സേവനവുമായി പൊന്നാനി നഗരസഭ

“Manju”

പൊന്നാനി: നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി പൊന്നാനി നഗരസഭയില്‍ ജനസേവന കേന്ദ്രം (സേവാ ഗ്രാമം) പ്രവര്‍ത്തനം ആരംഭിച്ചു. നായാടി കോളനി 44-ാം വാര്‍ഡിലാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. വാര്‍ഡിലെ അങ്കണവാടിയാണ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടാമത്തെ ജനസേവന കേന്ദ്രമാണ് പൊന്നാനിയിലേത്.

വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ ഓഫീസായും നഗരസഭയുടെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സേവാഗ്രാം ഓഫീസായും കേന്ദ്രം പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ സേവനങ്ങളുടെയും ആനൂകൂല്യങ്ങളുടെയും അപേക്ഷകളും മറ്റും കേന്ദ്രത്തില്‍ നിന്നും ലഭ്യമാകും. നഗരസഭയില്‍ വാര്‍ഡ് 26 ലാണ് ആദ്യ ജനസേവന കേന്ദ്രം ആരംഭിച്ചത്.

പൊന്നാനി നഗരസഭയുടെ പുതിയ ഭരണ സമിതിയുടെ പ്രധാന പദ്ധതികളിലൊന്നാണ് മുഴുവന്‍ വാര്‍ഡുകളിലും ജനസേവാ കേന്ദ്രങ്ങള്‍ തുടങ്ങുകയെന്നത്. ഇതിന്റെ തുടര്‍ചയായി വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ ഓഫീസ്/ ജനസേവന കേന്ദ്രം എന്ന തരത്തില്‍ സേവാഗ്രാം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുക്കുകയും ചെയ്തു.

അങ്കണവാടി കെട്ടിടം, ഹെല്‍ത് സെന്ററുകള്‍, കമ്യൂനിറ്റി ഹാള്‍, ഷോപിങ് കോംപ്ലക്സില്‍ ലഭ്യമാകുന്ന സ്ഥലം, ഘടക സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന സ്ഥലം, ഒഴിഞ്ഞുകിടക്കുന്നതും ഉപയോഗയോഗ്യമായ തുമായ മറ്റ് കെട്ടിടങ്ങള്‍ എന്നിവയാണ് ഓഫീസ് ആയി പ്രവര്‍ത്തിക്കുക.

Related Articles

Back to top button