IndiaLatest

‘ഓപ്പറേഷന്‍ ദേവി ശക്തി’; ഇതുവരെ തിരിച്ചെത്തിച്ചത് 800 പേരെ

“Manju”

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ ദേവി ശക്തി’ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് പേര് നല്‍കി ഇന്ത്യ. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനുശേഷം ഇതുവരെ 800 പേരെയാണ് അഫ്ഗാനില്‍ നിന്ന് തിരിച്ചെത്തിച്ചത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മാത്രം 78 പേരെ നാട്ടിലെത്തിച്ചു. അഫ്ഗാനില്‍ നിന്ന് താജികിസ്ഥാനില്‍ എത്തിച്ച 78 പേരടങ്ങുന്ന സംഘത്തില്‍ 25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉള്‍പെടുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്.
കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസം മുതല്‍ പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം ആരംഭിച്ചിരുന്നു.

Related Articles

Back to top button