IndiaLatest

ട്രെയിന്‍ വൈകി: യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഐആര്‍ടിസി

“Manju”

ലക്‌നൗ: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്‌പ്രസിന്റെ ശനി, ഞായര്‍ ദിവസങ്ങളിലെ മൂന്ന് സര്‍വീസുകള്‍ 2.5 മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് 2035 ഓളം യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി നാലര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ 100രൂപയും രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരം നല്‍ക്കണമെന്നാണ് വ്യവസ്ഥയില്‍. ശനിയാഴ്ച കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ സിഗ്‌നല്‍ തകരാറിലായതിനാല്‍ തേജസ് ഏകദേശം രണ്ടര മണിക്കൂര്‍ വൈകിയാണ് എത്തിയത്. ഇതുവരെ ഒരു മണിക്കൂറില്‍ താഴെയുള്ള കാലതാമസം സംബന്ധിച്ച്‌ അഞ്ച് തവണയാണ് തേജസ് ട്രെയിന് എതിരെ പരാതികള്‍ ലഭിച്ചത്.

Related Articles

Back to top button