InternationalLatest

അഫ്ഗാന്‍ വനിത ഫുട്ബോള്‍ ടീം അംഗങ്ങള്‍ രാജ്യം വിട്ടു

“Manju”

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടി മുറുക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാ ദൗത്യത്തിനെത്തിയ ഓസ്ട്രേലിയന്‍ വിമാനത്തില്‍ രാജ്യം വിട്ടത്. 2007ലാണ് അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോള്‍ ടീം നിലവില്‍ വന്നത്.

എന്നാല്‍ യു.എസ് സഖ്യസേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറുകയും, താലിബാന്‍ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വനിതാ ഫു്ടബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഖാലിദ പോപല്‍ താലിബാനില്‍ നിന്ന് പ്രതികാര നടപടിയുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചതിനൊപ്പം സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ജ്ജീവമാക്കാനും വിവരങ്ങള്‍ മായ്ച്ചു കളയാനും നിര്‍ദേശം നല്‍കിയിരുന്നു. വനിതാ ഫുട്ബോള്‍ ടീം അംഗങ്ങളെ രാജ്യം വിടാന്‍ സഹായിച്ചതിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ഗ്ലോബല്‍ ഫുട്ബോള്‍ പ്ലേയേഴ്സ് യൂണിയന്‍ നന്ദി അറിയിച്ചു.

Related Articles

Back to top button