InternationalLatest

14 വയസ്സ്‌ മുതലുള്ളവര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അനുമതി

“Manju”

ഷാര്‍ജ: പതിനാല്‌ വയസ്സും അതിന് മുകളിലുമുള്ളവര്‍ക്ക് ഷാര്‍ജയില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്ന് അധികൃതര്‍. ഇവര്‍ സുരക്ഷിതത്വം ഉറപ്പാക്കണം. കൃത്യമായി ഹെല്‍മറ്റ് ധരിക്കുകയും മുന്‍വശത്തും സ്‌കൂട്ടറിന്റെ പിന്‍വശത്തും ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുകയും വേണം.ഇ-സ്‌കൂട്ടറിന് തയ്യാറാക്കിയിരിക്കുന്ന നിശ്ചിത പാത ഉപയോഗിക്കണം. ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും കുട്ടികളില്‍ ശ്രദ്ധ വേണം.

ഷാര്‍ജ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ചൈല്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഷാര്‍ജ പൊലീസുമായി സഹകരിച്ച്‌ നടത്തുന്ന പൊതുജന ബോധവത്കരണ വീഡിയോയിലാണ് ഇക്കാര്യമുള്ളത്. യു.എ.ഇ. നിവാസികള്‍ക്കിടയില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗത്തിന് വലിയ പ്രചാരമുണ്ട്. എന്നാല്‍ ചില നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ ബോധവത്കരണം. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ പൊലീസ് അധികൃതര്‍ അനധികൃതമായി ഇ-സ്‌കൂട്ടറുകള്‍ ഓടിക്കുന്നതിനെതിരെ ഒന്നിലധികം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ പൊതുറോഡുകള്‍ ഉപയോഗിക്കരുതെന്ന് അബുദാബി പൊലീസ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ജൂലായില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 1700 വാഹനങ്ങളും ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ദുബായ് പൊലീസ് പിടിച്ചെടുത്തിരുന്നു. ദുബായിലെ പൊതു പാര്‍ക്കുകളില്‍ ഇ-സ്‌കൂട്ടറുകള്‍ അനുവദനീയമല്ല.

Related Articles

Back to top button