IndiaLatest

ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

“Manju”

ഡല്‍ഹി ;ലോക അണ്ടര്‍-20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി. കെനിയയില്‍ നിന്നും മടങ്ങിയെത്തിയ താരങ്ങള്‍ക്ക് ഡല്‍ഹിയില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. രണ്ട് വെള്ളിമെഡലുകളും, ഒരു വെങ്കലവുമാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയത്.

വനിതകളുടെ ലോംഗ് ജമ്പില്‍ അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗും , പത്ത് കി.മി നടത്തത്തില്‍ അമിത് ഖത്രിയുമാണ് വെള്ളിമെഡലുകള്‍ നേടിയ താരങ്ങള്‍. മലയാളി താരം അബ്ദുറസാഖ് അടങ്ങുന്ന മിക്സഡ് റിലേ ടീമിനാണ് മത്സരത്തില്‍ വെങ്കല മെഡല്‍ ലഭിച്ചത്.

 

 

Related Articles

Back to top button