IndiaLatest

ഇന്ത്യയിലേക്ക് തിരിച്ച സിഖ് തീര്‍ത്ഥാടകരെ താലിബാന്‍ തടഞ്ഞു

“Manju”

ന്യൂ‌ഡല്‍ഹി: ഗുരു തേഖ് ബഹാദൂറിന്റെ 400ാമത് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച 140 സിക്ക് തീര്‍ത്ഥാടകരെ താലിബാന്‍ തീവ്രവാദികള്‍ എയര്‍പോര്‍ട്ടില്‍ വച്ച്‌ തടഞ്ഞു. ഗുരു തേഖ് ബഹാദൂറിന്റെ ജന്മദിനാഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് ഒരു കീര്‍ത്തന്‍ ദര്‍ബാര്‍ സംഘടിപ്പിച്ചിരുന്നെന്നും ഇതില്‍ പങ്കെടുക്കുന്നതിനു വേണ്ടി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സിക്ക് മതവിശ്വാസികള്‍ ഡല്‍ഹിയില്‍ എത്തിചേരുന്നതാണെന്നും ശ്രീ ഗുരു അര്‍ജാന്‍ ദേവ് ജി ഗുരുദ്വാര പ്രസിഡന്റ് പര്‍താപ് സിംഗ് പറഞ്ഞു. എന്നാല്‍ അവസാന നിമിഷം താലിബാന്‍ താവ്രവാദികള്‍ അനുവദിക്കാതിരുന്നതിനാല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള സിക്ക് തീര്‍ത്ഥാടകര്‍ക്ക് ചടങ്ങില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല.

തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ തീര്‍ത്ഥാടകര്‍ക്കു വേണ്ട അനുമതി നല്‍കിയിരുന്നെന്നും എന്നാല്‍ താലിബാന്‍ അവസാന നിമിഷം വാക്കു മാറ്റുകയായിരുന്നെന്നും വികാസ്‌പുരിയിലെ ഗുരു നാനക്ക് സാഹിബ് ജു ഗുരുദ്വാര പ്രസിഡന്റ് ഗുല്‍ജിത്ത് സിംഗ് പറഞ്ഞു. ഇന്ത്യയിലേക്ക് വരുന്നതിനു വേണ്ടി വിമാനത്താവളത്തില്‍ എത്തിയവരെ 15 മണിക്കൂറോളം അവിടെ കാത്തിരുത്തിയ ശേഷമാണ് താലിബാന്‍ ഇവരോട് മടങ്ങിപോകാന്‍ ആവശ്യപ്പെട്ടതെന്ന് ഗുല്‍ജിത്ത് സിംഗ് ആരോപിച്ചു.

Related Articles

Back to top button