InternationalLatest
സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന് എടുത്തവര്‍ക്ക് മാത്രം പ്രവേശനം
ദുബായ് : ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന് എടുത്തവര്‍ക്ക് മാത്രം പ്രവേശനം. ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി ആണ് ഇക്കാര്യം വ്യക്തമാക്കിയത് . അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിച്ച് മാത്രമായിരിക്കും പ്രവേശനം.
ആരോഗ്യകാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വാക്സിനെടുക്കുന്നതിന് വിലക്കുള്ളവര്‍ എല്ലാ ആഴ്ചയും പി.സി.ആര്. പരിശോധന നടത്തണം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ വിദൂരപഠനം തുടരുന്നതാവും അഭികാമ്യമെന്നും അതോറിറ്റി അറിയിച്ചു. ഈ വ്യവസ്ഥകള്‍ ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാറാം.