IndiaLatest

പാക് താരത്തിനെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നീരജ് ചോപ്ര

“Manju”

ഹരിയാന ;ടോക്യോയില്‍ മത്സരത്തിനിടയില്‍ തന്റെ ജാവലിന്‍ എടുത്ത പാക് താരം അര്‍ഷാദ് നദീംനെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ താരം നീരജ് ചോപ്ര. ഒരു അഭിമുഖത്തിനിടയിലാണ് നീരജ് ചോപ്ര ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തിന് തയ്യാറെടുക്കുന്ന സമയത്ത് അര്‍ഷാദ് തന്റെ ജാവലിന്‍ എടുത്തതായും, തന്റെ ആദ്യ ത്രോയുടെ സമയത്ത് ജാവലിന്‍ കാണാതെ പരിഭ്രാന്തനായെന്നും നീരജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് പാക് താരത്തിന്റെ കയ്യില്‍ നിന്ന് വേഗം അത് വാങ്ങി എറിയുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ അഭിമുഖം പുറത്തുവന്നതോടെ പാക് താരം മനപ്പൂര്‍വ്വം നീരജിന്റെ ജാവലിന്‍ എടുത്തതാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം തുടങ്ങിയിരുന്നു. ഇതോടെയാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും, തങ്ങള്‍ പരസ്പരം ജാവലിന്‍ മാറി പരിശീലിക്കാറുണ്ടെന്നും താരം പറഞ്ഞിരിക്കുന്നത്.

Related Articles

Back to top button