KeralaLatest

എം വി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന്

“Manju”

പ​ത്ത​നം​തി​ട്ട:അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും. തി​രു​വ​ല്ല സി​ലി​ക്കോ​ണി​നു സ​മീ​പം മു​ത്തൂ​ര്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ വൈകുന്നേരം നാലിനാണ് ക​ബ​റ​ട​ക്കം.മൃ​ത​ദേ​ഹം ഒ​ന്ന​ര​യ്ക്ക് നൗ​ഷാ​ദ് പ​ഠി​ച്ച തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഹൈ​സ്കൂ​ളി​ലെ അ​ല​ക്സാ​ണ്ട​ര്‍ മെ​മ്മോ​റി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. മൂ​ന്ന​ര വ​രെ ഇ​വി​ടെ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാം.
സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു നൗ​ഷാ​ദി​ന്‍റെ അ​ന്ത്യം. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്. ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു.

Related Articles

Back to top button