IndiaLatest

സുല്‍ത്താന്‍പുര്‍ നഗരത്തിന്റെ പേര് കുശ്​ ഭവന്‍പുര്‍ എന്നാക്കും ;യോഗി സര്‍ക്കാര്‍

“Manju”

ഡല്‍ഹി: അടുത്ത പേരുമാറ്റത്തിനൊരുങ്ങി യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍. സുല്‍ത്താന്‍പുര്‍ നഗരത്തിന്റെ പേര് മാറ്റി കുശ്​ ഭവന്‍പുര്‍ എന്നാക്കാനാണ്​ യു.പി സര്‍ക്കാരിന്റെ നീക്കം. നേരത്തെ മിയാഗഞ്ച്​, അലിഗഢ്​ നഗരങ്ങളുടെ പേരുകള്‍ നേരത്തെ മാറ്റിയിരുന്നു.

പുരാണത്തിലെ രാമന്റെ പുത്രന്റെ പേരാണ്​ കുശന്‍. പേരുമാറ്റം സംബന്ധിച്ച്‌​ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്​ അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ അറിയിച്ചു.

ലാംഭുവയിലെ (സുല്‍ത്താന്‍പുര്‍) എം.എല്‍.എയായ ദേവമണി ദ്വിവേദി നിയമസഭയില്‍ പേരുമാറ്റ വിഷയം ഉന്നയിച്ചിരുന്നു.

Related Articles

Back to top button