IndiaLatest

ദില്ലി സാധാരണ നിലയിലേക്ക്

“Manju”

 

ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രതയെ മറികടന്ന് ദില്ലി സാധാരണ നിലയിലേക്ക്. സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഘട്ടം ഘട്ടമായി ഓരോന്ന് തുറക്കാനാണ് പ്ലാന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് തുടങ്ങും. കോച്ചിംഗ് സെന്ററുകളും ആ ദിവസം തന്നെ തുറക്കുമെന്ന് ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദില്ലി ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാര്‍ പ്രതിനിധികളും ഇക്കാര്യത്തെ കുറിച്ച്‌ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ തീര്‍ത്തും കുറഞ്ഞ് വ്യാപാര മേഖല അടക്കം പ്രവര്‍ത്തിച്ച്‌ തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button