IndiaLatest

നീറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല

“Manju”

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്​റ്റിങ്​ ഏജന്‍സി. നീറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല. മെഡിക്കല്‍ എന്‍ട്രന്‍സ്​ പരീക്ഷയായ നീറ്റ്​ നേരത്തെ നിശ്​ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന്​ നാഷണല്‍ ടെസ്​റ്റിങ്​ ഏജന്‍സി അറിയിച്ചു. സെപ്​റ്റംബര്‍ 12നാണ് നിലവിലെ പരീക്ഷാ തീയതി. ദീര്‍ഘനാളായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ്‌ നാഷണല്‍ ടെസ്​റ്റിങ്​ ഏജന്‍സി ഇതോടെ തള്ളിക്കളഞ്ഞത്.

നീറ്റ്​ പരീക്ഷ നടക്കുന്ന അതേ ആഴ്​ചയില്‍ തന്നെയാണ്​ സി.ബി.എസ്​.ഇയുടെ ഇംപ്രൂവ്​മെന്റ്​ പരീക്ഷകളും നടക്കുന്നത്​. അതുകൊണ്ട്​ തന്നെ നീറ്റ്​ മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സെപ്​റ്റംബര്‍ ആറാം തീയതി സി.ബി.എസ്​.ഇ ബയോളജി​, ഒന്‍പതാം തീയതി ഫിസിക്​സ്​ എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്മെന്റ്​പരീക്ഷകളാണ് നടക്കുന്നത്.

എന്നാല്‍ സി.ബി.എസ്​.ഇ ബോര്‍ഡ്​ പരീക്ഷകള്‍ക്ക്​ നീറ്റ്​ പരീക്ഷ തടസമാവില്ലെന്ന്​ ചൂണ്ടിക്കാണിച്ചാണ് എന്‍.ടി.എ ഡയറക്​ടര്‍ ജനറല്‍ വിനീത്​ ജോഷി പരീക്ഷ മാറ്റില്ലെന്ന് അറിയിച്ചത്. നീറ്റ്​ പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ്​ തീയതി ഇപ്പോള്‍ മാറ്റിയാല്‍ അത്​ പരീക്ഷ രണ്ട്​ മാസത്തോളം വൈകുന്നതിന്​ ഇടയാക്കുമെന്ന്​ നേരത്തെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.

Related Articles

Back to top button