InternationalLatest

പാരാലിമ്പിക്സ്‌ ;ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ ഫൈനലില്‍

“Manju”

ടോക്കിയോ ;ഇന്ത്യയുടെ ഭവിന പട്ടേല്‍ ടോക്കിയോ പാരാലിമ്പിക്സ്‌ ടേബിള്‍ ടെന്നീസ് ഫൈനലില്‍. ഇന്ന് നടന്ന വനിതകളുടെ ക്ലാസ് ഫോര്‍ സെമി പോരാട്ടത്തില്‍ ലോക മൂന്നാം നമ്പറുകാരിയായ ചൈനയുടെ ഴാങ് മിയാവോയെ 3-2 ന് പരാജയപ്പെടുത്തിയാണ് ഭവിനയുടെ ഫൈനല്‍ പ്രവേശനം. സ്കോര്‍ 7-11, 11-7, 11-4, 9-11, 11-8. ഇതോടെ പാരാലിമ്പിക്സ്‌ ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഭവിന പട്ടേലിന് സ്വന്തമായി.

പാ​രാ​ലി​മ്പി​ക്​​സ്​ ടേ​ബി​ള്‍ ടെ​ന്നി​സി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാണ് ഒരു ഇന്ത്യന്‍ താരം മെഡലുറപ്പിച്ചത്. 34 കാരിയായ ഭവിന പട്ടേല്‍ പാരാലിമ്പിക്സില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്. 34 മിനുറ്റ് നീണ്ട സെമി പോരാട്ടത്തില്‍ ആദ്യ ഗെയിം നഷ്ടമായെങ്കിലും അടുത്ത രണ്ടു സെറ്റുകള്‍ തിരിച്ചിപ്പിടിച്ച്‌ ഭവിന കളിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ നാലാം സെറ്റ് നഷ്ടമായെങ്കിലും അഞ്ചാം ഗെയിം സ്വന്തമാക്കി ഫൈനല്‍ ഉറപ്പിച്ചു.

Related Articles

Back to top button