KeralaLatestThiruvananthapuram

കോവിഡിന് പിന്നാലെ ‘മിസ്ക്’ ; ഇതുവരെ 4 കുട്ടികള്‍ മരിച്ചു

“Manju”

തിരുവനന്തപുരം ; കോവിഡിനു പിന്നാലെ മള്‍ട്ടി ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം-സി (എംഐഎസ്-സി) ബാധിച്ചു കേരളത്തില്‍ 4 കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ് . തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്ക് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നര വര്‍ഷത്തിനിടെ 300 ല്‍ ഏറെ കുട്ടികള്‍ക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. ഇവരില്‍ 95 % പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണു കുട്ടികള്‍ക്ക് കോവിഡ് ബാധയുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയത്.
കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് 3-4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.

Related Articles

Back to top button