IndiaLatest

ഭാരത് കോളര്‍ വികസിപ്പിച്ച്‌ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: സ്വന്തമായി കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് വികസിപ്പിച്ച്‌ ഇന്ത്യ. ഭാരത് കോളര്‍ എന്നാണു ആപ്പിന്റെ പേര്. ട്രൂകോളര്‍ എന്ന കോളര്‍ ഐഡിയുടെയും ബ്ലോക്കിംഗ് ആപ്ലിക്കേഷന്റെയും മികച്ച രൂപമാണ് ഭാരത് കോളര്‍. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ട്രൂകോളര്‍, അതാണ് ഭാരത് കോളര്‍. ഭാരത് കോളര്‍ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുമെന്നും പ്രവര്‍ത്തനമികവില്‍ ട്രൂകോളറിനേക്കാള്‍ മികച്ച്‌ നില്‍ക്കുന്നതാണെന്നും ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാംഗ്ലൂരിലെ പ്രശസ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐഐഎം) പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രജ്വല്‍ സിന്‍ഹയാണ് ഭാരത് കോളര്‍ നിര്‍മ്മിച്ചത്. അതിന്റെ സഹസ്ഥാപകന്‍ കുനാല്‍ പസ്രിച്ചയാണ്. 2020 ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ജേതാക്കളായിരുന്നു സിന്‍ഹയും പസ്രിച്ചയും. ഉപയോക്താക്കളുടെ ആശയവിനിമയം സുരക്ഷിതവും സൗകാര്യത പാലിക്കുന്നതുമായിരിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറിലും ഐഒഎസിലും സൗജന്യമായി ലഭ്യമാണ്. നിലവില്‍ 6,000 ആളുകള്‍ ആപ്പ് ഇതിനോടാകം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഭാരത്കോളറിന്റെ സവിശേഷതകള്‍
ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഭാരത് കോളര്‍ അതിന്റെ സെര്‍വറില്‍ ഉപയോക്താക്കളുടെ കോണ്‍ടാക്റ്റുകളും കോള്‍ ലോഗുകളും സൂക്ഷിച്ച്‌ വെക്കുന്നില്ല. അവരുടെ സ്വകാര്യതയെ ഇത് ബാധിക്കില്ല. കൂടാതെ, ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍ക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളുടെ ഒരു വിവരവും ശേഖരിക്കാന്‍ സാധിക്കില്ല. അത്തരം ഡാറ്റകളിലേക്കൊന്നും ഇവര്‍ക്ക് ആക്സസ് ഇല്ല. ഭാരത്കോളറിന്റെ എല്ലാ ഡാറ്റയും എന്‍ക്രിപ്റ്റ് ചെയ്ത ഫോര്‍മാറ്റിലാണ് സംഭരിച്ചിരിക്കുന്നത്. ആര്‍ക്കും അതിന്റെ സെര്‍വര്‍ ഇന്ത്യക്ക് പുറത്ത് ഉപയോഗിക്കാന്‍ കഴിയില്ല. ഇംഗ്ലീഷിന് പുറമേ, ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി തുടങ്ങിയ ഭാഷകളിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.

Related Articles

Back to top button