InternationalLatest

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ എത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇന്ത്യ

“Manju”

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ എത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇന്ത്യ. ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് നീക്കം. താലിബാന്‍ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താനായിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്.

അതേസമയം കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. 24 മുതല്‍ 36 മണിക്കൂറിനകം ആക്രമം ഉണ്ടായേക്കാമെന്ന വിവരമാണ് യു.എസ് പ്രസിഡന്റ് നല്‍കിയത്. സ്ഥിത അതീവ ഗുരുതരമായി തുടരുകയാണെന്നും വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പില്‍ ബൈഡന്‍ പറയുന്നു.

Related Articles

Back to top button