InternationalLatest

ലോകത്ത് കൊവിഡ് ബാധിതര്‍ 21.67 കോടി

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനകം 5.41 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 45 ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചു. രോഗമുക്തി നേടിയവര്‍ 24 മണിക്കൂറിനിടെ 4.85 ലക്ഷമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 19,36,35,791 ആയി.

അമേരിക്കയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 72,785 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷമായി ഉയര്‍ന്നു. 6.54 ലക്ഷം പേര്‍ മരിച്ചു. മൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 45,058 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.4.37 ലക്ഷം പേര്‍ മരിച്ചു.

Related Articles

Back to top button