InternationalLatest

താലിബാന്‍ ഗായകനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് വെടിവച്ച് കൊന്നു

“Manju”

പ്രാദേശിക കലാകാരനായ ഫവാദ് അന്ദരാബിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് താലിബാൻ കൊലപ്പെടുത്തി. താഴ്വരയിലെ പ്രശസ്തനായ ഒരു നാടോടി ഗായകനായിരുന്നു ഫവാദ്. അദ്ദേഹത്തിന്റെ മകൻ സംഭവം സ്ഥിരീകരിച്ചു. മുൻ ആഭ്യന്തര മന്ത്രി മസൂദ് അന്ദരാബിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അശ്വക ന്യൂസ് വാർത്ത സ്ഥിരീകരിച്ചു.
താലിബാൻ നേതാക്കൾ രാജ്യത്ത് സംഗീതം നിരോധിക്കുന്നതും സ്ത്രീകൾക്ക് യാത്രചെയ്യാൻ പുരുഷന്മാര്‍ കൂടെ വേണമെന്നതും ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കി ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.
പണ്ട് താലിബാൻ സംഗീതജ്ഞർക്കും കലാകാരന്മാർക്കും നേരെയുള്ള ആക്രമണങ്ങൾക്ക് പേരുകേട്ടതായിരുന്നു. ഇസ്ലാമിൽ സംഗീതം നിരോധിച്ചിരിക്കുന്നു എന്ന് അവർ പറഞ്ഞു.

Related Articles

Back to top button