KeralaLatestThrissur

തൃശൂരിലെ ഭൂരിഭാഗം ഡാമുകളും റെഡ് അലര്‍ട്ടില്‍

“Manju”

തൃശൂര്‍: ജില്ലയിലെ ഭൂരിഭാഗം ഡാമുകളും റെഡ് അലര്‍ട്ടില്‍. തമിഴ്നാട് ഷോളയാര്‍, പറബിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം തുടങ്ങിയ ഡാമുകളെല്ലാം പൂര്‍ണ സംഭരണ ശേഷിയോട് അടുക്കുകയാണ്. മഴ കനത്താല്‍ ഇവ തുറക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്ന് കിടക്കുകയാണ്. കരാര്‍ പ്രകാരം സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് കേരളം ഷോളയാര്‍ നിറക്കണമെന്ന കരാര്‍ ഉള്ളതുകൊണ്ട് തമിഴ്നാട് വെള്ളം തുറന്നിട്ടതാണ് ഷോളയര്‍ ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം. എന്നാല്‍, ഈ മേഖലയില്‍ മഴ കാര്യമായി പെയ്യുന്നില്ല.
ഈ സീസണില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിെന്‍റ സ്ലൂയിസ് വാല്‍വ് അടക്കം പല തവണ തുറന്നിരുന്നു. എന്നാല്‍ ഷോളയാര്‍ ഡാം ഇതു വരെ തുറന്നിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഡാം തുറന്നിരുന്നില്ല. വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്ന സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഷോളയാര്‍ ഡാമില്‍ വൈദ്യുതോല്‍പാദനം രാത്രിയും, പകലും പൂര്‍ണമായ തോതില്‍ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
.

Related Articles

Back to top button